പ്രാദേശികം
നന്മ ഇരിങ്ങത്ത്
Tuesday, December 06, 2011
Monday, November 21, 2011
ഇരിങ്ങത്ത്
ചങ്ങമ്പുഴക്കവിതയിലെന്ന പോലെ പച്ചപുതച്ച പുല്‍മേടുകളും മലകളും വയലേലകളും കൊച്ചു കല്ലോലിനികളും പുഴകളും മറ്റ് പലതരം വൃക്ഷലതാദികളാലും സമൃദ്ധമാണ് ഇരിങ്ങത്ത് എന്ന ഗ്രാമം. ഇവിടം ക്ഷേത്രങ്ങളും പള്ളികളും കാവുകളും കൊണ്ട് ധന്യമാണ്. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു മതില്‍ക്കെട്ട് പോലെ തലയുയര്‍ത്തി നില്‍ക്കുന്ന പാക്കനാര്‍പുരം കുന്ന്. അതിന്റെ പടിഞ്ഞാറെ ചരിവില്‍ കുലുപ്പച്ചാല്‍ എന്ന നീര്‍ത്തടാകം. ഒരു കാലത്ത് കുലുപ്പച്ചാല്‍ നെല്‍കൃഷിക്ക് പേരുകേട്ടതായിരുന്നു.
പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ നാമധേയത്തില്‍ അറിയപ്പെടുന്ന പാക്കനാര്‍പുരം ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മജിയുടെയും കേരളഗാന്ധി കേളപ്പജിയുടെയും ആചാര്യ വിനോബജിയുടെയും പാദസ്പര്‍ശമേറ്റ് പരിശുദ്ധമായ പാക്കനാര്‍പുരം... ഒരു ചരിത്ര സ്മാരകം പോലെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഗാന്ധിസദനം. നൂല്‍നൂല്‍പ്പിനും മണ്‍പാത്ര വ്യവസായത്തിനും പേരുകേട്ട ഈ സ്ഥലം ആധുനിക വത്കരണത്തിന്റെ ഭാഗമായി അന്യം നിന്നുകിടക്കുന്നു. കാലാകാലങ്ങളില്‍ വന്ന മാറ്റത്തിന്റെ പ്രകമ്പനം ഉള്‍ക്കൊണ്ട് നിശ്ചലമായി നീണ്ടു പോകുന്ന പയ്യോളി-പേരാമ്പ്ര റോഡ്. ഈ റോഡ് ആംഗല ഭരണകാലത്ത് പണിതതാണെന്ന് പറയപ്പെടുന്നു.
പാക്കനാര്‍പുരത്ത് നിന്നും നൂറു മീറ്റര്‍ അകലെ കിഴക്ക് ഭാഗത്തായി കുപ്പേരിക്കാവ് ഭഗവതിക്ഷേത്രം .ഭഗവതി ഇരിക്കുന്ന അകം എന്നത് കൊണ്ടാവാം ഇരിങ്ങത്ത് എന്ന പേരുവരാന്‍ കാരണമെന്ന് അനുമാനിക്കുന്നു. പണ്ട് ഈ സ്ഥലത്തിന് മുകപ്പൂര്‍ (മുകളിലുള്ള ഊര് ) എന്നും പേരുണ്ടായിരുന്നു. കുംഭ ഭരണിയില്‍ നിശ്ചയിച്ച് മീന ഭരണിയില്‍ അവസാനിക്കുന്ന കാലഘട്ടമാണ് ഉത്സവകാലം. ചെറിയ വിളക്കില്‍ തുടങ്ങി വാളകം കൂടുന്ന ഏഴു ദിവസമാണ് ഉത്സവം. കുപ്പേരിക്കാവ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ക്ഷീരകര്‍ഷക സഹകരണ സംഘം ഇരിങ്ങത്തെ ക്ഷീരകര്‍ഷകരുടെ ആശാകേന്ദ്രമാണ്.
കുപ്പേരിക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും അല്പം കിഴക്കായി ഇരിങ്ങത്ത് യു.പി. സ്‌കൂളും എതിര്‍വശത്ത് മാപ്പിള എല്‍.പി.സ്‌കൂളും നിലകൊള്ളുന്നു. സ്‌കൂളിന്റെ തൊട്ടടുത്താണ് പുരാതനമായ മുകപ്പൂര്‍ പള്ളി. ഇരിങ്ങത്ത് കാരുടെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് അടുത്തടുത്തുള്ള പള്ളിയും ക്ഷേത്രവും. പള്ളിയില്‍ നിന്നും അല്പം കിഴക്കാണ് കല്ലുംപുറം എന്ന കവല. പണ്ട് ഈ സ്ഥലത്തിന് പാണ്ടിശാലയ്ക്കല്‍ എന്നും പേരുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ഏതോ പാണ്ടികശാലയാവാം എന്ന് കരുതുന്നു.
കല്ലുംപുറത്ത് ഇരിങ്ങത്ത് വികസന സമിതി വായന ശാലയും പാക്കനാര്‍പുരം ആയുര്‍വേദ ആശുപത്രിയുമുണ്ട്. കല്ലുംപുറത്ത് നിന്നും വടക്കോട്ട് പോകുന്ന റോഡില്‍ ഇരിങ്ങത്ത് കഌനിക്. അവിടെ നിന്നും വടക്കോട്ട് നടന്നാല്‍ പച്ച പുതച്ച നെല്‍പാടങ്ങള്‍ കാണാം. പാടത്തിന്റെ നടുവില്‍ കരിങ്ങാറ്റി ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിന് അടുത്തായി തിരുത്തില്‍ പാറ. ഈ പാറ ഇന്ന് അസ്ഥി മാത്രമായി അവശേഷിക്കുന്നു. അവിടുന്ന് അല്പം വടക്ക് മാറി അയിമ്പാടി ക്ഷേത്രം . എല്ലാ വര്‍ഷവും കുംഭം പതിനേഴിനാണ് അവിടെ തിറ മഹോത്സവം. അയിമ്പാടി ക്ഷേത്രത്തിന്റെ ഭാഗമായ അയ്യറോത്ത് പരദേവതാ ക്ഷേത്രം കണ്ടംചിറയുടെ സമീപത്താണ്. അമ്പലക്കുളങ്ങര കരിയാത്തന്‍ ക്ഷേത്രം , നടുക്കണ്ടി ക്ഷേത്രം എന്നിവ ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളാണ്. ദേവന്‍മാരുടെയും ദേവിമാരുടെയും വിളയാട്ടുകേന്ദ്ര മായത് കൊണ്ടാവാം ഈ സ്ഥലത്തിന് വിളയാട്ടൂര്‍ എന്ന പേര് വന്നത്. കല്ലുംപുറത്ത് നിന്നും ഏകദേശം മുന്നൂറ് മീറ്റര്‍ അകലത്തില്‍ പേരാമ്പ്ര റോഡിന്റെ വടക്ക് ഭാഗത്തായി രണ്ട് ക്ഷേത്രങ്ങള്‍ നിലകൊള്ളുന്നു. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള മുണ്ടപ്പുറം ശിവക്ഷേത്രവും അത്രതന്നെ പഴക്കമുള്ള കുനിപ്പൊയില്‍ വിഷ്ണുക്ഷേത്രവും.
ഇരിങ്ങത്ത് നടുവണ്ണൂര്‍ റോഡിലൂടെ തെക്കോട്ട് സഞ്ചരിച്ചാല്‍ തങ്കമല എസ്റ്റേറ്റ് കാണാം . അതിനപ്പുറം നീറോഡ് മല. നീറോഡ് മലയില്‍ നിന്നും നോക്കിയാല്‍ അങ്ങകലത്തായ്ി അറബിക്കടലും ചെറുപുഴയും അകലാപ്പുഴയും കാണാം. നീറോഡ് മലയുടെ മുകളില്‍ രണ്ട് കളരികളുണ്ട്. ചെറിയ കളരിയും വലിയ കളരിയും. അവിടെ 1974 ല്‍ സ്ഥ്പിച്ച വാര്‍ത്താവിനിമയ രംഗത്തെ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ശൃംഖലയായ മൈക്രോ വേവ് സ്‌റ്റേഷന്‍.
കലാ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങള്ില്‍ സജീവമായി നിലനില്‍ക്കുന്ന ഒട്ടേറെ കലാവേദികള്‍ ( ഷാലിമാര്‍, സചേതന, സരിഗ, കൈലാസം, സുകൃതം, സഹോദര, ഗ്രാമീണ, പ്രഗതി, വികാസ്, എം.ആര്‍.എം, കെ,ആര്‍.എം, ഹരിശ്രീ, ബോധി, നൈതികം,......... ) ഇരിങ്ങത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക ബോധത്തിന്റെ പ്രതീകങ്ങളാണ്.
ഇരിങ്ങത്തിന്റെ പുണ്യം
മഹാത്മജിയുടെ പാക്കനാര്‍പുരം സന്ദര്‍ശനത്തിന്റെ നാള്‍വഴികള്‍............
- 1934, January 10
- Reached Olavakkote; visited Shabari Ashram.
- 1934, January 10
- At Palghat addressed public meeting and women’s meeting.
- 1934, January 10
- Visited Chittur, Koduvayur, Thenkurissi and Veliyanchathanur.
- 1934, January 10
- At Kuzhalmannam addressed Nayadis’ meeting.
- 1934, January 10
- Visited Karimpuzha, Cherpulasseri, Ananganadi, and Ottapalam.
- 1934, January 10
- Reached Guruvayur at 10 p.m.
- 1934, January 11
- At Guruvayur addressed meeting.
- 1934, January 11
- Visited Kunnamkulam.
- 1934, January 11
- At Akikav laid foundation of free dispensary for Harijans.
- 1934, January 11
- At Pattambi spoke at public meeting.
- 1934, January 11
- Arrived in Cannanore.
- 1934, January 12
- At Payyanur; visited Shree Narayan Harijan Ashram, khadi depot; addressed public meeting.
- 1934, January 12
- Returned to Cannanore; spoke at Harijan workers’ meeting and public meeting.
- 1934, January 12
- Reached Tellicherry.
- 1934, January 13
- At Tellicherry spoke at public meeting.
- 1934, January 13
- Addressed public meeting at Mahe and Badagara.
- 1934, January 13
- At Pakkanarpuram opened Balakrishna Memorial Ayurvedic Dispensary.
- 1934, January 13
- Visited Quilandy.
- 1934, January 13
- Arrived in Calicut.
- 1934, January 13
- Addressed women’s meeting, public meeting and students’ meeting; unveiled portraits of K. Madhavan Nair at town Hall and Mathurbhumi office.
തുറയൂര്‍ ഗ്രാമപഞ്ചായത്ത്. ( കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് വെബ് സൈറ്റില്‍ നിന്ന് )

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ മേലടി ബ്ളോക്ക് പഞ്ചായത്ത് പരിധി യില്‍ തുറയൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തുറയൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 10.48 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മണിയൂര്‍, ചെറുവണ്ണൂര്‍, മേപ്പയൂര്‍ പഞ്ചായത്തുകള്‍, തെക്ക് തിക്കോടി, മൂടാടി, കീഴരിയൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് മണിയൂര്‍, പയ്യോളി, തിക്കോടി പഞ്ചായത്തുകള്‍, കിഴക്ക് മേപ്പയൂര്‍, കീഴരിയൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. 1962-ല്‍ സ്പെഷ്യല്‍ ഓഫീസറുള്ള തുറയൂര്‍ പഞ്ചായത്ത് നിലവില്‍ വന്നെങ്കിലും 1963-ലാണ് പ്രായപൂര്‍ത്തി വോട്ടവകാശ ത്തിലുള്ള തെരഞ്ഞെടുപ്പ് നടന്നത്. ജനുവരി ഒന്നിന് ആദ്യത്തെ പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നു. 1969-ല്‍ തുറയൂര്‍ പഞ്ചായത്ത് വിഭജിച്ച് തുറയൂര്‍, കീഴരിയൂര്‍ പഞ്ചായത്തുകള്‍ നിലവില്‍ വന്നു. ഏതൊരു കേരളഗ്രാമത്തെയും പോലെ തുറയൂരും അതിന്റേതായ തനിമ ഭൂപ്രകൃതിയില്‍ കാത്തുസൂക്ഷിക്കുന്നു. കുന്നും, മലയും, പുഴയും, തോടും, തടാകവും, വയലും, ചെരിവും, ചതുപ്പും ഒക്കെ തുറയൂരിന്റെ ഗ്രാമാന്തരങ്ങളില്‍ ദര്‍ശിക്കാന്‍ കഴിയും. പഴയ കുറുമ്പ്രനാട് താലൂക്കിലെ പ്രധാന കച്ചവടകേന്ദ്രമായിരുന്ന പയ്യോളി അങ്ങാടി ഈ പഞ്ചായത്തിന്റെ ആസ്ഥാനമാണ്. കുറ്റ്യാടിപ്പുഴയ്ക്കഭിമുഖമായി നില്‍ക്കുന്ന ഇന്നത്തെ പ്രാഥമികാരോഗ്യകേന്ദ്രം അന്ന് ട്രാവലേഴ്സ് ബംഗ്ളാവ് ആയിരുന്നു. ഉയര്‍ന്ന ബ്രിട്ടീഷുദ്യോഗസ്ഥരും, രാഷ്ട്രീയനേതാക്കളും ഈ ടി.ബി.യില്‍ താമസിച്ചിരുന്നു. മലബാര്‍ മാന്വല്‍ എഴുതിയ ലോഗനും, കനോലി കനാലിന് രൂപം കൊടുത്ത കനോലി സായിപ്പും ഇവിടെ താമസിച്ചിരുന്നെന്ന് പറയപ്പെടുന്നു. കേളപ്പജിയുടെ ജന്മം കൊണ്ട് തന്നെ ധന്യമായ ഈ പ്രദേശം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ അയിത്തോച്ചാടനം, നൂല്‍നൂല്‍പ്പ് നിര്‍മ്മാണ പ്രവര്‍ത്തനം, മദ്യവിരുദ്ധ സമരം എന്നീ മേഖലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
തുറയൂര്‍ - കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് വെബ് സൈറ്റില്‍ നിന്ന് -

ജനപ്രതിനിധികള്‍ - തുറയൂര്‍
വാര്‍ഡ് | വാര്‍ഡിന്റെ പേര് | ജനപ്രതിനിധി | പാര്‍ട്ടി | |
1 | ചിറക്കര | നഷീദ | എം.എല്‍ | |
2 | പയ്യോളിഅങ്ങാടി | പൊടിയാടി നസീര്‍ | എം.എല്‍ | |
3 | തോലേരി | ഷൈബ.കെ.യം | എസ്.ജെ (ഡി) | |
4 | കുലുപ്പ | ആയിഷ | എം.എല്‍ | |
5 | ഇരിങ്ങത്ത് നോര്‍ത്ത് | ഒ.പി.ലീല | ഐ.എന്‍.സി | |
6 | ഇരിങ്ങത്ത് കുളങ്ങര | ലീന | സി.പി.ഐ (എം) | |
7 | ഇരിങ്ങത്ത് ടൌണ്‍ | അബ്ദുള്‍ റഹിമാന്‍ | ഐ.എന്‍.സി | |
8 | മുകപ്പൂര്‍ | ഇ.കെ.ഭാസ്ക്കരന്‍ | ഐ.എന്‍.സി | |
9 | ചൂരക്കാട് | കെ.രാജേന്ദ്രന്‍ | സി.പി.ഐ (എം) | |
10 | ആക്കൂല്‍ | യു.സി.ഷംസുദ്ദീന്‍ | എം.എല്‍ | |
11 | കുന്നംവയല്‍ | സുമ.എം | സി.പി.ഐ (എം) | |
12 | മലോല്‍ത്താഴ | ചെറുകുന്നുമ്മല്‍ രജനി | എസ്.ജെ (ഡി) | |
13 | കീരങ്കൈ | സുരേഷ് ബാബു | സ്വതന്ത്രന്‍ |
പ്രസിഡന്റ് :യു.സി.ഷംസുദ്ദീന്‍
വൈസ് പ്രസിഡന്റ് :ഒ.പി.ലീല
സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍മാര്‍
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . ഒ.പി.ലീല ചെയര്‍മാന്‍
2 . സുമ.എം മെമ്പര്‍
3 . സുരേഷ് ബാബു മെമ്പര്‍
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . പൊടിയാടി നസീര്‍ ചെയര്‍മാന്‍
2 . കെ.രാജേന്ദ്രന്‍ മെമ്പര്‍
3 . ചെറുകുന്നുമ്മല്‍ രജനി മെമ്പര്‍
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . ഷൈബ.കെ.യം ചെയര്‍മാന്‍
2 . ലീന മെമ്പര്‍
3 . അബ്ദുള്‍ റഹിമാന്‍ മെമ്പര്‍
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . ഇ.കെ.ഭാസ്‌ക്കരന്‍ ചെയര്‍മാന്‍
2 . നഷീദ മെമ്പര്‍
3 . ആയിഷ മെമ്പര്‍
Sunday, November 13, 2011
പാലച്ചുവട് ക്ഷീരോത്പദന സഹകരണ സംഘം
ക്ഷീരകര്‍ഷകരുടെ ആശാകേന്ദ്രമായ പാലച്ചുവട് ക്ഷീരോല്പാദക സഹകരണ സംഘം 1995 ഒക്‌ടോബര്‍ 2 നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പാലിന്റെ പരിശുദ്ധി നിലനിര്‍ത്തി ഉപഭോക്താവിന് എത്തിക്കുന്നതിനും വര്‍ഷത്തില്‍ 365 ദിവസവും പാല്‍ സംഭരണം നടത്തുന്നതിനുമുള്ള അത്യാധുനിക ബള്‍ക്ക് മില്‍ക്ക് കൂളര്‍ സംവിധാനം ഈ സഹകരണ സംഘത്തിനുണ്ട്. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ച സംഘമാണിത്.
പാലിന്റെ സ്വയം പര്യാപ്തതയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക.
ഗ്രാമീണ സമ്പദ് വ്യവസ്ഥതയുടെ സുസ്ഥിരത ഉറപ്പാക്കുക.
തൊഴിലവസരങ്ങള്‍ നല്‍കുക.*ജൈവ വൈവിദ്ധ്യം ഉറപ്പാക്കുക.
ബയോഗ്യാസ് പ്ലാന്റിന്റെ വ്യപനത്തിലൂടെ ഇന്ധന ക്ഷമത ഉറപ്പാക്കുക.
ക്ഷീരകര്‍ഷക പെന്‍ഷന്‍ പദ്ധതി.*ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമനിധി.
ക്ഷീരകര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും ഉരുക്കള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ.
കര്‍ഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പ്.
പശുവളര്‍ത്തലിനും ഡയറിഫാമിനും പുല്‍കൃഷി തോടും നിര്‍മ്മിക്കുന്നതിനുള്ള
സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍.*കന്നുകുട്ടി പരിപാലന പദ്ധതി.
പശുവളര്‍ത്തലിനും ഡയറിഫാം നിര്‍മ്മിക്കുന്നതിനുമുള്ള പരിശീലന പരിപാടികള്‍.
സെക്രട്ടറി : ശ്രീ.ചന്ദ്രന്‍.ഒ.ട
ശ്രീ. കേളപ്പജി വിദ്യാനികേതന് പാക്കനാർപുരം
ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര വിദ്യാഭ്യാസ പ്രസ്ഥാനമായ ''വിദ്യാഭാരതി അഖില ഭാരതീയ ശിക്ഷാ സംസ്ഥാന്‍'' ന്റെ കേരള ഘടകമാണ് ഭാരതീയ വിദ്യാനികേതന്‍. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ 1999-ല്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ശ്രീ. കേളപ്പജി വിദ്യാനികേതന് തുടക്കം കുറിച്ചത്.
അരുണ്‍ (LKG) ഉദയ (UKG) എന്നീ 'ശിശുവാടിക' ക്ലാസ്സുകളും Ist മുതല്‍ IVth വരെയുള്ള ക്ലാസുകളാണ് ഇവിടെ നടക്കുന്നത്. അക്കാഡമിക് വിഷയങ്ങള്‍ക്ക് പുറമെ വിദ്യാനികേതന്റെ പഞ്ചാംഗ ശിക്ഷണം (യോഗ, ശാരീരികം, നൈതികം, സംസ്‌കൃതം, സംഗീതം) നിര്‍ബ്ബന്ധവിഷയമാണ്. ഇത് ചെറിയ ക്ലാസുമുതല്‍ പഠിപ്പിക്കുന്നുണ്ട്. ഗീത.ഒ. പ്രധാന അധ്യാപികയും, കൂടാതെ 7 അധ്യാപികമാരും, 2 ആയമാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ടുപോകല്‍ ശ്രീ. കെ.സി.കെ. കൃഷ്ണന്‍ പ്രസിഡണ്ടും, എന്‍.സി. ബാലകൃഷ്ണന്‍മാസ്റ്റര്‍ വൈസ് പ്രസിഡണ്ടും, കെ.എം. ഗംഗാധരന്‍ സെക്രട്ടറിയും, ടി.സി. സുരേശന്‍ ഖജാന്‍ജിയും 4 എക്‌സിക്യൂട്ടീവ് അംഗങ്ങളും അടക്കം 8 അംഗ വിദ്യാലയ ഭരണസമിതിയാണ് നിലവിലുള്ളത്. National Institute of open Schooling (NIOS Govt of India) ന്റെ അംഗീകാരത്തോടെയാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. (Approved by Govt. of Kerala G.O. (Rt)No 2596/2003/G.Edn.)
2012 മാര്‍ച്ച് അവസാനത്തോടുകൂടി 13 വര്‍ഷമായി ഈ വിദ്യാലയം ഇവിടെ പ്രവര്‍ത്തിക്കുന്നു.
ശ്രീരാഗം സംഗീത നൃത്ത വിദ്യാലയം
പാക്കനാര്‍പുരം ശ്രീ കേളപ്പജി വിദ്യാനികേതനില്‍ പ്രവര്‍ത്തിക്കുന്ന ശ്രീരാഗം സംഗീത നൃത്ത വിദ്യാലയം 2012 ജനവരി 1 ന് സംഗീതാധ്യാപകനും ഗായകനും സംഗീത സംവിധായകനുമായ ശ്രീ പ്രേം കുമാര്‍ വടകരയാണ് ഉദ്ഘാടനം ചെയ്തത്. ശാസ്ത്രീയ സംഗീതം ,തബല, ക്ീബോര്‍ഡ് , നൃത്തം എന്നിവയാണ് ഇപ്പോള്‍ ഇവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് . മൊത്തം 52 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠ്ിക്കുന്നുണ്ട് . അധ്യാപകര്‍ - ശ്രീ . ഇ.നാരായണന്‍ , സജീവന്‍, ദേവദാസ്, സുനിത
'നന്മ -' പൊതുയോഗം
Mathrubhumi Daily Dated 10.11.2011
കല്‍പത്തൂര്‍ യൂണിറ്റ് പൊതുയോഗം കല്‍പത്തൂര്‍ സ്‌കൂളില്‍ 2011 ഒക്ടോബര്‍ 10 ന് വി.ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മേപ്പയ്യുര്‍ മേഖലാ സെക്രട്ടറി വി.ഐ.ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസി. ബാബുരാജ് കല്‍പത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശശി ഗംഗോത്രി സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികള്‍ - ചന്ദ്രന്‍ കല്‍പത്തൂര്‍ (പ്രസി.), വി.ഡി.വിനൂജ് (വൈസ്.പ്രസി.) ശശി ഗംഗോത്രി (സെക്ര.) സി.എം.കുഞ്ഞിക്കണ്ണന്‍ (ജോ.സെക്ര) സദന്‍ കല്‍പത്തൂര്‍ (ട്രഷ)
Posted on: 10 Nov 2011
'നന്മ' ഇരിങ്ങത്ത് യൂണിറ്റ് പൊതുയോഗം
മേപ്പയ്യൂര്‍: മലയാള കലാകാരന്മാരുടെ സംഘടനയായ 'നന്മ' യുടെ ഇരിങ്ങത്ത് യൂണിറ്റ് പൊതുയോഗം മേഖലാ സെക്രട്ടറി വി.ഐ. ഹംസ ഉദ്ഘാടനം ചെയ്തു. ഷജിത്ത് കാളാശ്ശേരി അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: ഷജിത്ത് കാളാശ്ശേരി (പ്രസി.), വള്ളില്‍ പ്രഭാകരന്‍, കേളപ്പന്‍ കാര്‍ത്തിക (വൈ.പ്രസി.), പി.ടി. പ്രദീപന്‍ (സെക്ര.), കെ.പി.ബാലകൃഷ്ണന്‍, ഗണേഷ് തുറയൂര്‍ (ജോ.സെക്ര.), വിജയന്‍ കെ. ഇരിങ്ങത്ത് (ഖജാ.), വള്ളില്‍ ജയന്‍ (ഓഡിറ്റര്‍)
മഞ്ഞക്കുളം യൂണിറ്റ്
പൊതുയോഗം
മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ
നന്മയുടെ മഞ്ഞക്കുളം യൂണിറ്റ് പൊതുയോഗം ഐ.യം. കലേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
മേഖലാ പ്രസിഡന്റ് ബാബുരാജ് കൽപത്തൂർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി
വി.ഐ.ഹംസമാസ്റ്റർ റിപ്പോർട്ട്.അവതരിപ്പിച്ചൂ. പുതിയ ഭാരവാഹികളായി
കലേഷ്.ഐ.യം(പ്രസി),കെ.പി.രാജൻ (വൈസ്.പ്രസി.) പവിത്രൻ വിളയാട്ടൂർ(സെക്ര.),നിരവത്ത്
സുരേഷ് (ജോ.സെക്ര.) , വി.കെ.ചന്ദ്രൻ (ട്രഷ) എം.പി.രാജേന്ദ്രൻ (ഓഡിറ്റർ)
എന്നിവരടങ്ങുന്ന യൂണിറ്റ് കമ്മറ്റിയെ തെരെഞ്ഞെടുത്തു.
'നന്മ' കല്‍പത്തൂര്‍ യൂണിറ്റ് പൊതുയോഗം
കല്‍പത്തൂര്‍ യൂണിറ്റ് പൊതുയോഗം കല്‍പത്തൂര്‍ സ്‌കൂളില്‍ 2011 ഒക്ടോബര്‍ 10 ന് വി.ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മേപ്പയ്യുര്‍ മേഖലാ സെക്രട്ടറി വി.ഐ.ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസി. ബാബുരാജ് കല്‍പത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശശി ഗംഗോത്രി സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികള്‍ - ചന്ദ്രന്‍ കല്‍പത്തൂര്‍ (പ്രസി.), വി.ഡി.വിനൂജ് (വൈസ്.പ്രസി.) ശശി ഗംഗോത്രി (സെക്ര.) സി.എം.കുഞ്ഞിക്കണ്ണന്‍ (ജോ.സെക്ര) സദന്‍ കല്‍പത്തൂര്‍ (ട്രഷ)
'നന്മ' പയ്യോളി അങ്ങാടി യൂണിറ്റ് പൊതുയോഗം
Posted on: 03 Dec 2011
മേപ്പയ്യൂര്‍: നന്മ പയ്യോളി അങ്ങാടി യൂണിറ്റ് പൊതുയോഗം 2011 നവംബര്‍ 18 ന്‌മേഖലാ സെക്രട്ടറി വി.ഐ. ഹംസ ഉദ്ഘാടനം ചെയ്തു. എന്‍.കെ. അച്യുതന്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ മലാപ്പറമ്പ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: പി.കെ. വിജയന്‍ (പ്രസി.), കെ.കെ. ശിവദാസന്‍, കെ.ടി. രതീഷ് (വൈസ് പ്രസിഡന്റുമാര്‍), ശ്രീധരന്‍ മലാപ്പറമ്പ് (സെക്രട്ടറി), കെ.ടി. ഹരീഷ്, വി.കെ. സുധി (ജോ. സെക്രട്ടറിമാര്‍), എം. കൃഷ്ണദാസ് (ഖജാ.), എ.കെ. രാമകൃഷ്ണന്‍ (ഓഡിറ്റര്‍).
Subscribe to:
Posts (Atom)