ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര വിദ്യാഭ്യാസ പ്രസ്ഥാനമായ ''വിദ്യാഭാരതി അഖില ഭാരതീയ ശിക്ഷാ സംസ്ഥാന്‍'' ന്റെ കേരള ഘടകമാണ് ഭാരതീയ വിദ്യാനികേതന്‍. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ 1999-ല്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ശ്രീ. കേളപ്പജി വിദ്യാനികേതന് തുടക്കം കുറിച്ചത്.
അരുണ്‍ (LKG) ഉദയ (UKG) എന്നീ 'ശിശുവാടിക' ക്ലാസ്സുകളും Ist മുതല്‍ IVth വരെയുള്ള ക്ലാസുകളാണ് ഇവിടെ നടക്കുന്നത്. അക്കാഡമിക് വിഷയങ്ങള്‍ക്ക് പുറമെ വിദ്യാനികേതന്റെ പഞ്ചാംഗ ശിക്ഷണം (യോഗ, ശാരീരികം, നൈതികം, സംസ്‌കൃതം, സംഗീതം) നിര്‍ബ്ബന്ധവിഷയമാണ്. ഇത് ചെറിയ ക്ലാസുമുതല്‍ പഠിപ്പിക്കുന്നുണ്ട്. ഗീത.ഒ. പ്രധാന അധ്യാപികയും, കൂടാതെ 7 അധ്യാപികമാരും, 2 ആയമാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ടുപോകല്‍ ശ്രീ. കെ.സി.കെ. കൃഷ്ണന്‍ പ്രസിഡണ്ടും, എന്‍.സി. ബാലകൃഷ്ണന്‍മാസ്റ്റര്‍ വൈസ് പ്രസിഡണ്ടും, കെ.എം. ഗംഗാധരന്‍ സെക്രട്ടറിയും, ടി.സി. സുരേശന്‍ ഖജാന്‍ജിയും 4 എക്‌സിക്യൂട്ടീവ് അംഗങ്ങളും അടക്കം 8 അംഗ വിദ്യാലയ ഭരണസമിതിയാണ് നിലവിലുള്ളത്. National Institute of open Schooling (NIOS Govt of India) ന്റെ അംഗീകാരത്തോടെയാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. (Approved by Govt. of Kerala G.O. (Rt)No 2596/2003/G.Edn.)
2012 മാര്‍ച്ച് അവസാനത്തോടുകൂടി 13 വര്‍ഷമായി ഈ വിദ്യാലയം ഇവിടെ പ്രവര്‍ത്തിക്കുന്നു.
ശ്രീരാഗം സംഗീത നൃത്ത വിദ്യാലയം
പാക്കനാര്‍പുരം ശ്രീ കേളപ്പജി വിദ്യാനികേതനില്‍ പ്രവര്‍ത്തിക്കുന്ന ശ്രീരാഗം സംഗീത നൃത്ത വിദ്യാലയം 2012 ജനവരി 1 ന് സംഗീതാധ്യാപകനും ഗായകനും സംഗീത സംവിധായകനുമായ ശ്രീ പ്രേം കുമാര്‍ വടകരയാണ് ഉദ്ഘാടനം ചെയ്തത്. ശാസ്ത്രീയ സംഗീതം ,തബല, ക്ീബോര്‍ഡ് , നൃത്തം എന്നിവയാണ് ഇപ്പോള്‍ ഇവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് . മൊത്തം 52 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠ്ിക്കുന്നുണ്ട് . അധ്യാപകര്‍ - ശ്രീ . ഇ.നാരായണന്‍ , സജീവന്‍, ദേവദാസ്, സുനിത
No comments:
Post a Comment